ദുരിതം വിതച്ച് മഴ; സംസ്ഥാനത്ത് 12 മരണം

Published On: 2018-07-17T08:30:00+05:30
ദുരിതം വിതച്ച് മഴ; സംസ്ഥാനത്ത് 12 മരണം

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാ​ഗങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12ആയി. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോരമേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നിരവധി ആളുകെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.

വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിൽ കനത്ത മഴയ്ക്കു കാരണമായത്. സംസ്ഥാനത്ത് 8കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റവന്യൂമന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച കേരള, ലക്ഷദ്വീപ് തീരമേഖലയിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റിന്‌ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാം. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

Top Stories
Share it
Top