കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം; ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്

Published On: 27 May 2018 1:45 PM GMT
കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം; ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ തെക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞാറേക്ക് 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ഇത് 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ വീശാന്‍ സാധ്യതയുണ്ട്.

കര്‍ണാടക തീരത്ത് വടക്ക് പടിഞ്ഞാറ് നിന്നും തെക്ക് കിഴക്കും കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുത് എന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Top Stories
Share it
Top