തീരപ്രദേശങ്ങളിൽ കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണം

Published On: 2018-06-07T16:00:00+05:30
തീരപ്രദേശങ്ങളിൽ കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണം

തിരുവനന്തപുരം: അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. മത്സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

Top Stories
Share it
Top