ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു.കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു.കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ദമായിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏഴു മുതല്‍ പതിനൊന്ന് സെന്‍ീമീറ്റര്‍ വരെ ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കും.

ഇരുപത് സെന്‍ീമീറ്റര്‍ വരെ മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണം. അതിനിടെ, കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കി

Read More >>