സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി

Published On: 14 Jun 2018 3:00 AM GMT
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കൃഷിസ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. താമരശ്ശേരിയിലും കക്കയത്തും നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി.

മലപ്പുറത്ത് എടവണ്ണയിലും ഉരുള്‍പൊട്ടലുണ്ടായി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി.

കനത്ത മഴയെത്തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പിഎസ്സി, സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Top Stories
Share it
Top