ദുരിതമൊഴിയാതെ മഴ; കെടുതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി കേരളത്തിൽ

Published On: 2018-07-21T09:00:00+05:30
ദുരിതമൊഴിയാതെ മഴ; കെടുതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ‌കിരൺ റിജ്ജു ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത ജില്ലകളായ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദശനം നടത്തുക. രാവിലെ ഒൻപതു മണിയോടെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി 10 മണിക്ക് വ്യമോസേനാ വിമാനം വഴി ആലപ്പുഴയിലേക്കും അവിടെനിന്നും ബോട്ടു മാർഗ്ഗം കുട്ടനാടിലേക്കും പോകും.

ഉച്ചയോടെ കോട്ടയത്ത് എത്തുന്ന മന്ത്രി ഒരു മണിക്കൂറോളം പ്രളയബാധിത മേഖലകൾ സന്ദർശിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. വൈകിട്ട് 4.30 ഓടെ കൊച്ചി ചെല്ലാനത്ത് എത്തുന്ന മന്ത്രി തീരമേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശഷം രാത്രി 8 മണിയോടെ ഡൽഹിയിലേക്ക് മടങ്ങും.

കനത്ത മഴയിലും പ്രകൃതി ക്ഷോഭത്തിലും സംസ്ഥാനത്ത് 216 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. 391 വീടുകൾ പൂർണമായും 1316 വീടുകൾ ഭാഗികമായും നശിച്ചു. 15619 ഹെക്ടർ കൃശിയും നശിച്ചിട്ടുണ്ട്.

അതേസമയം, മഴയ്ക്ക് ശമനമുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലെത്തിയിട്ടില്ല. പ്രളയബാധിത മേഖലകളിലെ ജനങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. ആലപ്പുഴ ജില്ലയിൽ പതിനായിരങ്ങളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇതിൻെറ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.

Top Stories
Share it
Top