മഴക്കെടുതി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ദുരന്തനിവാരണ...

മഴക്കെടുതി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടികൾ റദ്ദാക്കിയത്. കാലവർഷവുമായി ബന്ധപ്പെട്ട് കര - വ്യോമ - നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്നും അദ്ദേഹം വിലയിരുത്തി.

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജാഗ്രതാ നിർദ്ദേശം മൈക്ക് അനൗൺസ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാനും ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More >>