വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Published On: 2018-08-08T19:00:00+05:30
വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കല്‍പ്പറ്റ: ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ടെന്നും ഡാമുകളിലും പുഴകളിലും ഇറങ്ങരുതെന്നും കളക്ടറുടെ മുന്നറിയിപ്പുണ്ട്.
<><>

Top Stories
Share it
Top