എറണാകുളം, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കിലും അവധി

കൊച്ചി: കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം...

എറണാകുളം, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കിലും അവധി

കൊച്ചി: കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 21 ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തിദിനമായിരിക്കും. എറണാകുളം ജില്ലയിൽ സ്കൂളുകൾക്കും പ്രൊഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും.

വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ചയും അവധി. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകം. ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികളിലെ കുട്ടികൾക്ക് അവധി ബാധകം. എന്നാൽ അങ്കണവാടി ജീവനക്കാർ ഹാജരാകണം. ഈ അവധിക്കു പകരം 21ന് പ്രവൃത്തി ദിനമായിരിക്കും.

Read More >>