സംസ്ഥാനത്ത് കനത്ത മഴയിൽ നാലുമരണം; എട്ടു ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലിപേർ മരിച്ചു. പലജില്ലകളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ...

സംസ്ഥാനത്ത് കനത്ത മഴയിൽ നാലുമരണം; എട്ടു ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലിപേർ മരിച്ചു. പലജില്ലകളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞു. പുനലൂർ- മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. അരയാണലിമൺ ക്രോസ്‌വേ മുങ്ങി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പമ്പാനദിയിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജനങ്ങൾക്കു ജാഗ്രതാ നിർദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ ഡാം ഷട്ടറുകൾ ഏതു നിമിഷവും തുറക്കും.

Story by
Read More >>