കനത്ത മഴ തുടരുന്നു; തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി. ഇതിനെ ഇവിടെ നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള...

കനത്ത മഴ തുടരുന്നു; തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി. ഇതിനെ ഇവിടെ നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്‌. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും എത്തിച്ചേരേണ്ട ട്രെയിനുകളും വൈകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നതിനാല്‍ മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും. ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലവസ്ഥാനിരീക്ഷ കേന്ദ്രം മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക്‌ സാധ്യതയുണ്ട്‌. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

അതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രം അടിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ എന്‍.എച്ച് 212 ല്‍ വെള്ളം കയറി. ഏതു നിമിഷവും ഈ വഴിയുള്ള യാത്ര തടസപ്പെടാന്‍ സാധ്യതയുണ്ട്. അതിശക്തമായ മഴ തുടരുന്നു. വയനാട് മൈസൂര്‍, ബെംഗളൂരു യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും

Read More >>