സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: പലയിടത്തും ഉരുൾപ്പൊട്ടൽ; രണ്ടു മരണം

Published On: 2018-08-09T08:30:00+05:30
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: പലയിടത്തും ഉരുൾപ്പൊട്ടൽ; രണ്ടു മരണം

കോഴിക്കോട്: സംസ്​ഥാനത്ത്​ കനത്ത മഴയെ തുടർന്ന് വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും ഉരുൾപൊട്ടി. വയനാട് വൈത്തിരിയിലും ഇടുക്കി അടിമാലിയിലും ഒാരോ ആളുകൾ മരിച്ചിട്ടുണ്ട്. വയനാട് വൈത്തിരിയിൽ ലക്ഷം വീട്​ കോളിനയിൽ ജോർജിൻെറ ഭാര്യ ലില്ലയാണ്​​ മരിച്ചത്. അടിമാലിയിൽ പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെഭാര്യ ഫാത്തിമയാണ് മരിച്ചത്.

ഇടുക്കി അടിമാലിയിലും ചേലച്ചുവടിലും ഉരുള്‍പൊട്ടലില്‍ ഏഴുപേരെയാണു കാണാതായിരിക്കുന്നത്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്. ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തെയും കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരെ രക്ഷപെടുത്തി. പൊലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. ദേശീയദുരന്തനിവാരണസേന കോഴിക്കോട്ടേക്കു പുറപ്പെട്ടു.

Top Stories
Share it
Top