മലയോരത്ത് മഴ കനത്തു; കുട്ടമ്പുഴയില്‍ ആദിവാസി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

Published On: 2018-06-12T14:45:00+05:30
മലയോരത്ത് മഴ കനത്തു; കുട്ടമ്പുഴയില്‍ ആദിവാസി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

കോതമംഗലം: എറണാകളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തി പ്രാപിച്ചതോടെ മലയോര മേഖലകളില്‍ ജനജീവിതം പ്രതിസന്ധിയിലായി. കോതമംഗലത്ത് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആദിവാസി, മലയോര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

പല ആദിവാസി കോളനികളും വറുതിയിലാണ്.പൂയംകുട്ടി പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി. ബ്ലാവന കടവില്‍ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇതോടെ ആദിവാസി, മലയോര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല. മഴ കൂടി രൂക്ഷമായതോടെ പൂര്‍ണമായും കോതമംഗലം - കിഴക്കന്‍ മേഖലയില്‍ മഴ ശക്തി പ്രാപിച്ചു.

Top Stories
Share it
Top