മഴക്കെടുതി തുടരുന്നു; പത്ത് ട്രെയിനുകൾ റദ്ദാക്കി

Published On: 18 July 2018 3:00 AM GMT
മഴക്കെടുതി തുടരുന്നു; പത്ത് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നു. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തീരപ്രദേശത്തു കടൽക്ഷോഭം തുടരുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.കനത്തമഴയെത്തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി.

എറണാകുളം – കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം –കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–എറണാകുളം, പുനലൂർ – ഗുരുവായൂർ, ഗുരുവായൂർ–പുനലൂർ പാസഞ്ചറുകളും, തിരുനൽവേലി – പാലക്കാട്, പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗം കുറച്ച് ഓടിക്കുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രയിൻ റദ്ദാക്കി.

മഴ തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ബുധനാഴ്ച (18-07-2018) അവധി പ്രഖ്യപിച്ചു. എറണാകുളം ജില്ലയിൽ അങ്കണവാടികൾ മുതൽ പ്ലസ് ടു തലം വരെ എല്ലാ സ്കൂളുകൾക്കും അവധി ബാധകമാണ്.

Top Stories
Share it
Top