കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഇ​ന്നും വ്യാ​ഴാ​ഴ്ച​യും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഇ​ന്നും വ്യാ​ഴാ​ഴ്ച​യും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഡ​ൽ​ഹി​യ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കർണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കാലവ‌ർഷത്തിന് തൊട്ട് മുൻപായി മഴ ഉണ്ടാകുറുണ്ടെങ്കിലും ഇത്തവണ മഴക്ക് ശക്തികൂടുതലാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ന് പുലർച്ചെ ദില്ലിയിലുണ്ടായ അതിശക്തമായ പൊടിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. തുടർന്നുണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു.13 പേർക്ക് പരിക്കേറ്റു.

Read More >>