മഴ കനത്തതിനാല്‍ നാളെ എറണാകുളത്തെ സ്കൂളുകള്‍ക്ക് അവധി 

Published On: 2018-06-21T18:30:00+05:30
മഴ കനത്തതിനാല്‍ നാളെ എറണാകുളത്തെ സ്കൂളുകള്‍ക്ക് അവധി 

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം​ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്​ച അവധി ആയിരിക്കുമെന്ന്​ കലക്ടർ പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകൾക്ക് കീഴിൽ വരുന്ന സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്

പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കോളജുകൾക്ക് അവധിയില്ല. അവധിക്ക് പകരം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിക്കുന്ന ശനിയാഴ്ച പ്രവർത്തി ദിനം ആയിരിക്കുമെന്നും കലക്ടർ അറിയിച്ചു.

Top Stories
Share it
Top