മഴ ശക്തം: താമരശേരി ചുരത്തില്‍ യാത്ര നിരോധിച്ചു

Published On: 17 Jun 2018 8:45 AM GMT
മഴ ശക്തം: താമരശേരി ചുരത്തില്‍ യാത്ര നിരോധിച്ചു

വെബ്ഡസ്‌ക്: താമരശേരി ചുരത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ ചുരത്തിലെ റോഡിന് ബലക്ഷയമുണ്ടായതിനേത്തുടര്‍ന്നാണ് ഇത്.

ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടിസി കോഴിക്കോട് നിന്നും വയനാട്ടില്‍ നിന്നും ചിപ്പിലിത്തോട് വരെ സര്‍വീസ് നടത്തും. ഇടക്കുള്ള 200 മീറ്റര്‍ ദൂരം യാത്രക്കാര്‍ നടന്നു പോകണം. മറ്റു വാഹനങ്ങള്‍ക്കൊന്നും ചുരത്തില്‍ പ്രവേശനമില്ലെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.

Top Stories
Share it
Top