ട്രാക്കില്‍ മരം വീണു: ട്രെയിനുകള്‍ വൈകിയോടുന്നു

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് കടലുണ്ടിയിൽ റെയിൽവെ ട്രാക്കിൽ മരംവീണ് റെയിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. വൈദ്യുതി ലൈനുകൾക്കും...

ട്രാക്കില്‍ മരം വീണു: ട്രെയിനുകള്‍ വൈകിയോടുന്നു

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് കടലുണ്ടിയിൽ റെയിൽവെ ട്രാക്കിൽ മരംവീണ് റെയിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. വൈദ്യുതി ലൈനുകൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൻ പിടിച്ചിടേണ്ടി വന്നു.

രാവിലെ ആറരയോടെ റെയിൽവേ ട്രാക്കിലേക്ക് മരം വീണത് . ഒരു ട്രാക്കില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. എന്നാല്‍ കോഴിക്കോട് നിന്നും ഷൊറണൂര്‍ ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതത്തെ ഇത് കാര്യമായി ബാധിച്ചില്ല.

ഇതിനെ തുടർന്ന് തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് (16347) ആറുമണിക്കൂറാണ് വൈകി ഓടുന്നത്. ഈ ട്രെയിന്‍ വള്ളിക്കുന്ന് സ്‌റ്റേഷനില്‍ ഏറെ നേരമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരം നിസാമുദ്ദീന്‍ വീക്കിലി എക്‌സ്പ്രസ് (22653) മൂന്നര മണിക്കൂറും, കോയമ്പത്തൂര്‍ - മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22610) 1.10 മണിക്കൂറും, നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) 52 മിനിട്ടും, യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ്(16527) 3.45 മണിക്കൂറും, തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ (56603) 1.55 മണിക്കൂറും വൈകിയോടുകയാണ്.