വെള്ളിയാഴ്ച വരെ ശക്തമായ മഴ

തി​രു​വ​ന​ന്ത​പു​രം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണ കേ​ന്ദ്രം. മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍...

വെള്ളിയാഴ്ച വരെ ശക്തമായ മഴ

തി​രു​വ​ന​ന്ത​പു​രം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണ കേ​ന്ദ്രം. മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കേരള തീരങ്ങളിൽ 19 ന് ന്യുനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒ​ഡീ​ഷ തീ​ര​ത്തു ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റാ​ണു കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യ്ക്ക് കാ​ര​ണമായതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഈ വർഷം 16 ശതമാനം അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ജലസംഭരണികൾ എല്ലാം സംഭരണശേഷിയുടെ പകുതിക്ക് മുകളിലാണ്.

Story by
Read More >>