എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെ.എം ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി.

കെ.എം ഷാജി എം.എല്‍.എ അയോഗ്യന്‍

Published On: 2018-11-09 05:47:36.0
കെ.എം ഷാജി എം.എല്‍.എ അയോഗ്യന്‍

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജിയിലാണ് വിധി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെ.എം ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി.

അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നിർദ്ദേശം. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കാനും ഉത്തരാവായിട്ടുണ്ട്.

അതേസമയം ഒരു വിധി കൊണ്ട് പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും കെ.എം ഷാജി വ്യക്തമാക്കി. കേസ് നികേഷ്കുമാര്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.





Top Stories
Share it
Top