ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് 

തിരുവനന്തപുരം: ജസ്റ്റിസ് ബി കെമാല്‍ പാഷയ്‌ക്കെതിരെ മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമാണ്...

ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് 

തിരുവനന്തപുരം: ജസ്റ്റിസ് ബി കെമാല്‍ പാഷയ്‌ക്കെതിരെ മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു.


ഇതിനിടെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി പി എന്‍ രവീന്ദ്രന്‍ ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കേരള ഹൈക്കോടതിയുടെ പേരുകളയുന്നത് അല്‍പന്മാരായ ന്യായാധിപന്‍മാരാണെന്ന് ആയിരുന്നു ജസ്റ്റിസ് പി എന്‍ രവീന്ദ്രന്റെ വിമര്‍ശനം. ജസ്റ്റിസ് കെമാല്‍ പാഷയുടെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം.

ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ദുഃഖകരമാണെന്നും കോടതിയെ വിലയിടിച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അത് അവജ്ഞയോടെ തള്ളിക്കളയണമെന്നും ജസ്റ്റസ് രവീന്ദ്രന്‍ പറഞ്ഞു.


ജഡ്ജിമാരുടെ നിയമനം ഭാഗം വെച്ചെടുക്കാന്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നായിരുന്നു കെമാല്‍ പാഷയുടെ പരാമര്‍ശം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് ജഡ്ജിമാരുടെ നിയമനം നടത്തേണ്ടതെന്ന് കരുതുന്നില്ല. ഹൈക്കോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ലെന്ന് ഹൈക്കോടതിയുടെ വിടവാങ്ങള്‍ പ്രസംഗത്തിൽ കെമാൽ പാഷ പറഞ്ഞിരുന്നു.


Story by
Read More >>