കെ എസ് ആര്‍ ടി സിയില്‍ അവധിയെടുത്തവര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കോടതി

Published On: 2018-06-04T17:15:00+05:30
കെ എസ് ആര്‍ ടി സിയില്‍ അവധിയെടുത്തവര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കോടതി

കൊച്ചി: കെ.എസ്.ആർ.ടിസിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മുങ്ങിയ ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി ഒന്നര മാസം സമയം അനുവദിച്ചു. നാനൂറിലധികം ജീവനക്കാരാണ് ദീര്‍ഘകാല അവധിയിലുള്ളത്. ഇവർ അടിയന്തിരമായി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന് കാണിച്ച് എം ഡി സർക്കുലിറക്കിയിരുന്നു.

ഇതിനെതിരെ അവധിയിലുള്ള ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. രണ്ടുമസത്തിലധികം സമയം വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പരമാവധി ഒരുമാസം സമയം നല്‍കാമെന്ന് എം ഡി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒന്നരമാസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

Top Stories
Share it
Top