പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടപ്രകാരം ജീവിക്കാം; 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി 

കൊച്ചി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതി സൂപ്പര്‍ ഡാഡിയാകാനില്ല. 18കാരനും 19...

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടപ്രകാരം ജീവിക്കാം; 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി 

കൊച്ചി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതി സൂപ്പര്‍ ഡാഡിയാകാനില്ല. 18കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

പെണ്‍കുട്ടിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാദാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ മകളെ പതിനെട്ട് കാരനായ പയ്യന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പൊലീസ് മകളെ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് കോടതിയെ സമീപിച്ചിരുന്നത്.

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാം, അതിന് നിയമപരിരക്ഷയുണ്ട് എന്ന സുപ്രീംകോടതിയുടെ നിര്‍ണായകമായ വിധി പ്രസ്താവത്തിന്റെ ചുവടുപിടിച്ചാണ് ഹൈക്കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിയത്. രാജ്യത്ത് നിലവില്‍ വിവാഹത്തിനു മാത്രമെ പ്രായപരിധി നിശ്ചിയിച്ചിട്ടുള്ളു എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും കോടതി വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒന്നിച്ചു താമസിക്കുന്നതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിധിയുണ്ടെന്നും കോടതി പറഞ്ഞു.

Story by
Read More >>