പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി 

Published On: 29 Jun 2018 8:15 AM GMT
പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി 

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ.ഇത്തരം പ്രദേശങ്ങളിൽ ഖനനാനുമതി നൽകിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

അന്തിമ വിജ്ഞാപനം വരുന്നതു വരെ ഖനനത്തിന് അനുമതി നല്‍കി കൊണ്ടായിരുന്നു നേരത്തെ സിഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. പശ്ചിമഘട്ടത്തിന്റെ പരിധിയില്‍ വരുന്ന 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്. സിംഗിള്‍ബെഞ്ച് ഉത്തരവുമായി പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍ ഇതോടെ പൂട്ടേണ്ടിവരും.

Top Stories
Share it
Top