പൊലിസിലെ അടിമപ്പണിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് സെൻകുമാർ

തിരുവനന്തപുരം: പൊലിസിലെ അടിമപ്പണിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിലുള്ളവർക്ക്​ ഒഴിഞ്ഞുമാറാനാകില്ലെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍....

പൊലിസിലെ അടിമപ്പണിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന്  സെൻകുമാർ

തിരുവനന്തപുരം: പൊലിസിലെ അടിമപ്പണിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിലുള്ളവർക്ക്​ ഒഴിഞ്ഞുമാറാനാകില്ലെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എ.ഡി.ജി.പി സുദേഷ്​ കുമാറി​​ൻെറ മകൾ പൊലിസ്​ ഡ്രൈവറെ മർദിച്ചുവെന്നും പൊലീസുകാരെക്കൊണ്ട്​ അടിമപ്പണി ചെയ്യിച്ചുവെന്നുമുള്ള വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഡിജിപിയായിരുന്നപ്പോള്‍ ഇതിനെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ അതൊരു വ്യവസ്​ഥയായില്ല. ഒരാൾ മാറിയതുകൊണ്ട്​ മാത്രം കാര്യമില്ല. ഇത്തരം വിഷയങ്ങളിൽ ശക്​തമായ നടപടി ഉണ്ടാകണം. പൊലീസ്​ ആക്​ടിൽ പറയുന്ന കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന്​ ഉന്നത ഉദ്യോഗസ്​ഥർ ഉറപ്പുവരുത്തണമെന്നും സെൻകുമാർ പറഞ്ഞു.

ക്യാംപ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കേരളത്തിലെ സാഹചര്യവും സംസ്കാരവും മനസിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>