സ്ത്രീകളുടെ പ്രായ പരിശോധനയ്ക്ക് എന്ത് അധികാരം; കെ.സുരേന്ദ്രനെതിരെ ഹെെക്കോടതി

സുരേന്ദ്രന്‍ സുപ്രിം കോടതി വിധി മാനിച്ചില്ല. പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സ്ത്രീകളുടെ പ്രായ പരിശോധനയ്ക്ക് എന്ത് അധികാരം; കെ.സുരേന്ദ്രനെതിരെ ഹെെക്കോടതി

കൊച്ചി: ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് ഹൈകോടതിയുടെ വിമർശനം. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്‍ സുപ്രിം കോടതി വിധി മാനിച്ചില്ല. പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ വാദം പൂർത്തിയാക്കിയ കോടതി ജാമ്യപേക്ഷയില്‍ വിധിപറയുന്നത് നാളത്തേക്ക് മാറ്റിവെച്ചു. സുരേന്ദ്രന്റെ ജാമ്യപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും. നിയമം കയ്യിലെടുത്ത സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്ത് ദര്‍ശനത്തിനായി എത്തിയ 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടസുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി തടഞ്ഞിരുന്നു. ഇവരെ ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്.

ആക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടൽ, പൊതുമുതല്‍ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് സുരേന്ദ്രനെതിരെ ഇപ്പോൾ നിലവിലുള്ളത്. അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.

Read More >>