പി വി അൻവറിന്റെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി വി അൻവർ എംഎൽഎ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാലിയിൽ നിർമ്മിച്ച തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണ പൊളിച്ച് രണ്ടാഴ്ച്ചക്കകം വെള്ളം...

പി വി അൻവറിന്റെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി വി അൻവർ എംഎൽഎ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാലിയിൽ നിർമ്മിച്ച തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണ പൊളിച്ച് രണ്ടാഴ്ച്ചക്കകം വെള്ളം ഒഴുക്കിക്കളയയണമെന്ന് കോടതി മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പൊളിച്ചു മാറ്റേണ്ടത്.

ചീങ്കണ്ണിപ്പാലിയിൽ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തടയണ നിർമിച്ചത്. മഴക്കാലത്തെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അപകട സാധ്യത കണക്കിലെടുത്ത് എം പി വിനോദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

തടയണ അപകട ഭീഷണി ഉയർത്തുന്നതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. സർക്കാർ ഈ റിപ്പോർട്ട് ശരിവെച്ചിരുന്നു. ദുരന്ത നിവാരണ നിയമം പാലിക്കാതെയും അനുമതിയില്ലാതെയുമാണ് തടയണ നിർമിച്ചതെന്ന് കണ്ടെത്തിയിരുന്നു.

Read More >>