നഴ്‌സുമാരുടെ ശമ്പളം: ആശുപത്രികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Published On: 4 May 2018 11:45 AM GMT
നഴ്‌സുമാരുടെ ശമ്പളം: ആശുപത്രികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പുതുക്കിയ ശമ്പളം അപ്രായോഗികമാണെന്ന് കാട്ടിയാണ് മാനേജ്‌മെന്റ് ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി നിയമിച്ച പ്രത്യേക സമതി നിര്‍ദ്ദേശിച്ചതിലും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളും നല്‍കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഒരു മാസത്തിനു ശേഷം കോടതി വാദം കേള്‍ക്കും.

Top Stories
Share it
Top