വെള്ളപ്പൊക്കം: കോട്ടയം, ആലപ്പുഴ ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്തെ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ...

വെള്ളപ്പൊക്കം: കോട്ടയം, ആലപ്പുഴ ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്തെ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയില്‍ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Read More >>