വീട്ടുപകരണങ്ങളുടെ നികുതി കുറച്ചത് തെറ്റ്-തോമസ് ഐസക്

Published On: 2018-07-22T09:00:00+05:30
വീട്ടുപകരണങ്ങളുടെ നികുതി കുറച്ചത് തെറ്റ്-തോമസ് ഐസക്

തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലില്‍ വീട്ടുപകരണങ്ങളുടെ നികുതി കുറച്ചത് തികച്ചും തെറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. കുറയ്‌ക്കേണ്ടത് അവശ്യ വസ്തുക്കളുടെ നികുതി. ഇക്കാര്യം അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ തീരുമാനത്തിലൂടെ കേരളത്തിന് 500 കോടി രൂപ പ്രതിവര്‍ഷം നഷ്ടമാണ്. അജന്‍ഡയില്‍ ഇല്ലാത്ത വിഷയം പെട്ടെന്ന് ഉന്നയിച്ച് പാസാക്കിയത് കേന്ദ്രത്തിന്റെ സൂത്രപണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട്ടുപകരണങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് നികുതിനിരക്ക് 18 ശതമാനമായി കുറച്ച് ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായിരുന്നു. ടെലിവിഷന്‍,റെഫ്രിജറേറ്റര്‍, മിക്‌സി തുടങ്ങി ഒട്ടേറെ വീട്ടുപകരണങ്ങളുടെ നികുതി 28 ശതമാനത്തില്‍നിന്ന് നികുതിനിരക്ക് 18 ശതമാനമായി വെട്ടിക്കുറച്ചു. നിലവില്‍ 12 ശതമാനം നികുതി നിരക്കുണ്ടായിരുന്ന

Top Stories
Share it
Top