കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Published On: 5 July 2018 2:00 PM GMT
കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂർ: ആലക്കോട് കാപ്പിമലയിൽ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. ഫർലോംഗ് കര ആദിവാസി കോളനിയിലെ കണ്ണാ കാർത്ത്യായനി (48) യാണ് മരിച്ചത്. വൈതൽ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ കാട് വെട്ടിതെളിക്കുന്നതിനിടെയായിരുന്നു അപകടം. വന്യമൃഗങ്ങളെ നേരിടുന്നതിന് സ്ഥാപിച്ച കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റത്.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വൈദ്യുതി വകുപ്പിന്റെ അനുമതിപോലുമില്ലാതെ അനധികൃതമായാണ് വൈദ്യുതി ചോർത്തിയതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.

Top Stories
Share it
Top