ആഡംബര യാത്രാ സൗകര്യവുമായി ഹംസഫര്‍ ട്രെയിന്‍ 

കോഴിക്കോട്: സാധാരണക്കാര്‍ക്ക് ആഡംബരയാത്ര ഒരുക്കി ഗാന്ധിധാം നാഗര്‍കോവില്‍ ഹംസഫര്‍ എക്സ്പ്രസ് കേരളത്തിലെത്തി. ജൂലായ് 16 മുതലാണ് ഔദ്യോഗിക സര്‍വ്വീസ്...

ആഡംബര യാത്രാ സൗകര്യവുമായി ഹംസഫര്‍ ട്രെയിന്‍ 

കോഴിക്കോട്: സാധാരണക്കാര്‍ക്ക് ആഡംബരയാത്ര ഒരുക്കി ഗാന്ധിധാം നാഗര്‍കോവില്‍ ഹംസഫര്‍ എക്സ്പ്രസ് കേരളത്തിലെത്തി. ജൂലായ് 16 മുതലാണ് ഔദ്യോഗിക സര്‍വ്വീസ് തുടങ്ങുകയെങ്കിലും പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. ഗാന്ധിധാമില്‍ നിന്നും പുറപ്പെടുന്ന വണ്ടിയുടെ മംഗലാപുരം കഴിഞ്ഞാലുള്ള ആദ്യ സ്റ്റോപ്പാണ് കോഴിക്കോട്.

കേരളത്തിൽ, കോഴിക്കോടിന് പുറമെ ഷൊര്‍ണൂര്‍, എറണാകുളം ജങ്ഷന്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് അഹമ്മദാബാദ്, വഡോദര, സൂറത്ത്, വസായി റോഡ്, പനവേല്‍, രത്നഗിരി, മഡ്ഗാവ്, കാര്‍വാര്‍, മംഗളൂരു ജങ്ഷന്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.

എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.50ന് ഗാന്ധിധാമില്‍നിന്ന് പുറപ്പെടുന്ന ഹംസഫര്‍ ട്രെയിന്‍ ബുധനാഴ്ച രാവിലെ 11.30നാണ് തിരുനല്‍വേലിയിലെത്തുക. തിരിച്ച് വ്യാഴാഴ്ച തോറും രാവിലെ 7.45ന് തിരുനല്‍വേലിയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കും. ശനിയാഴ്ച പുലര്‍ച്ചെ 5.45ന് ഗാന്ധിധാമിലെത്തും. തിരുനല്‍വേലിയിലേക്കു പോകുമ്പോള്‍ ഈ പ്രതിവാര വണ്ടി ബുധനാഴ്ചകളില്‍ രാത്രി 12.17നാണ് കോഴിക്കോട്ടെത്തുക. തിരികെ പോകുമ്പോള്‍ വ്യാഴാഴ്ച വൈകീട്ട് 6.20നാണ് കോഴിക്കോട്ടെത്തുക.

ആകര്‍ഷകമായ 22 കോച്ചുകളാണ് വണ്ടിക്കുള്ളത്. ത്രീ ടയര്‍ എ.സി.യുള്ള 22 കോച്ചുകള്‍. മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലട്രോണിക്ക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള പോര്‍ട്ടുകളുമുണ്ട്. സാധാരണ തീവണ്ടികളില്‍നിന്ന് വ്യത്യസ്തമായി പുറംഭാഗത്ത് ആകര്‍ഷകമായ നീല ഡിസൈനോടെയാണ് വണ്ടി.

ഓരോ കോച്ചിലും കാപ്പി, ചായ, സൂപ്പ് എന്നിവ കിട്ടുന്ന വെന്‍ഡിങ് മെഷീനും റഫ്രിജറേറ്ററും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. ബയോടോയ്ലറ്റ് സംവിധാനമാണ് ഈ തീവണ്ടിയിലുള്ളത്. സ്റ്റേഷനുകളിലേക്കുള്ള ദൂരവും അവിടെ എത്തുന്ന സമയവും മുന്‍കൂട്ടി കാണിക്കുന്ന ജിപിഎസ് സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയവയുണ്ടാവും.

Story by
Read More >>