ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവാവ് ഭാര്യയെ തീക്കൊളുത്തി കൊന്നു

Published On: 1 May 2018 6:00 AM GMT
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവാവ് ഭാര്യയെ തീക്കൊളുത്തി കൊന്നു

തൃശൂര്‍: തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ദലിത് യുവതിയെ ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശി ജീതുവാ(29)ണ് കൊല്ലപ്പെട്ടത്. തീ കൊളുത്തിയ ഭര്‍ത്താവ് മേനാടി സ്വദേശി വിരാജ് ഒളിവില്‍ പോയി.

സംഭവം നടന്നത് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്. വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീയോഗം കഴിഞ്ഞ് യുവതി ഇറങ്ങിയപ്പോഴാണ് ഭര്‍ത്താവായ വിരാജ് ഭാര്യയെ തീക്കൊളുത്തി കൊന്നത്. പഞ്ചായത്തംഗമുള്‍പ്പെടെയുള്ള 25ഓളം പേരുടെ മുമ്പില്‍ വച്ചാണ് സംഭവം നടന്നത്. അഗ്‌നിക്കിരയായ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലാണ് മരണപ്പെട്ടത്.

Top Stories
Share it
Top