ചേരാനെല്ലൂരിൽ ഭാര്യയെ വെട്ടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Published On: 2018-06-12T15:30:00+05:30
ചേരാനെല്ലൂരിൽ ഭാര്യയെ വെട്ടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നുരാവിലെയാണ് സംഭവം. സന്ധ്യയുടെ അമ്മ ശാരദയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുട്ടിയെ സ്‌കൂളില്‍ വിടാനായി പോയി തിരികെ വരികയായിരുന്ന സന്ധ്യയെ മനോജ് പതിയിരുന്ന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൈക്കും മുഖത്തും വെട്ടേറ്റ സന്ധ്യ റോഡിലേക്ക് ഓടി കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനിടെ മനോജ് സന്ധ്യയുടെ അമ്മയെയും ആക്രമിച്ചിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ശേഷം മനോജ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

13 വർഷം മുമ്പ് വിവാഹം കഴിഞ്ഞ മനോജും സന്ധ്യയും ദീർഘകാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Top Stories
Share it
Top