ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ല; ജലനിരപ്പ് 2398ൽ എത്തിയാൽ ട്രയൽറൺ- എം.എം.മണി

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അണക്കെട്ടിൻെറ വൃഷ്ടി പ്രദേശങ്ങളില്‍ ഇപ്പോള്‍ മഴയില്ല....

ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ല; ജലനിരപ്പ് 2398ൽ എത്തിയാൽ ട്രയൽറൺ- എം.എം.മണി

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അണക്കെട്ടിൻെറ വൃഷ്ടി പ്രദേശങ്ങളില്‍ ഇപ്പോള്‍ മഴയില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും പാടേ കുറഞ്ഞിട്ടുണ്ടെന്നും മണി പറഞ്ഞു. ജലനിരപ്പ് 2398 ൽ എത്തിയാൽ ട്രയൽറൺ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കെ.എസ്.ഇ.ബി അധികൃതരും അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറു മണിക്ക് ശേഷം 0.2 അടിയുടെ ഉയര്‍ച്ച മാത്രമേ ഡാമിലെ ജലനിരപ്പിൽ ഉണ്ടായിട്ടുള്ളൂ. നിലവില്‍ 2396.12 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ രണ്ടു മൂന്ന് മണിക്കൂറുകളായിട്ട് 2396.12 അടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ഇന്നു രാവിലെ 11.30 നു ഇടുക്കി കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

Story by
Read More >>