കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരും- മന്ത്രി എംഎം മണി

തൊടുപുഴ: മഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2392 അടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി...

കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരും- മന്ത്രി എംഎം മണി

തൊടുപുഴ: മഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2392 അടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായി മന്ത്രി എം.എം.മണി പറഞ്ഞു. ഏഴു ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ഡാം സുരക്ഷാ അസി.എൻജിനീയർ ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും.

ഇതുവരെയുള്ള കണക്കനുസരിച്ച് ഏഴു ദിവസത്തിനുള്ളിൽ തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നതു പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സർക്കാരുകളും സമവായത്തിലെത്തി അതിനുമുൻപ് തുറന്നുവിടണം. അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും എം.എം.മണി പറഞ്ഞു.​

Read More >>