ട്രയല്‍ റണ്‍: ഇടുക്കി അണക്കെട്ട് തുറന്നു

ചെറുതോണി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ഷട്ടർ തുറന്നു. ജലനിരപ്പ് 2399 അടിയിലേക്ക് എത്തിയതോടെ ചെറുതോണി...

ട്രയല്‍ റണ്‍: ഇടുക്കി അണക്കെട്ട് തുറന്നു

ചെറുതോണി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ഷട്ടർ തുറന്നു. ജലനിരപ്പ് 2399 അടിയിലേക്ക് എത്തിയതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിരിക്കുന്നത്.

ഇതോടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നത്. മന്ത്രി എം എം മണി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇടുക്കി ഡാമിലെത്തിരിയിരുന്നു. നാലു മണിക്കൂര്‍ നേരമാണ് ഷട്ടര്‍ തുറന്ന് വയ്ക്കുക.

ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്നത് ട്രയല്‍ റണ്‍ ആണെന്നും യാതൊരു പരിഭ്രാന്തിയുടെയും ആവശ്യമില്ലെന്നും കളക്ടർ അറിയിച്ചു. പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ട്രയല്‍ റൺ നടത്താൻ തീരുമാനമായത്. ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കിയാണ് ട്രയല്‍ റണ്‍ നടത്തുന്നതെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള സ്വതന്ത്ര അധികാരവും യോഗം റവന്യുവകുപ്പിനും കെഎസ്ഇബിക്കും നല്‍കിയിട്ടുണ്ട്.

Read More >>