- Sun Feb 24 2019 08:17:47 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 08:17:47 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഇടുക്കി ഡാം: ട്രയൽ റെണ്ണിൽ തീരുമാനം വൈകീട്ട്, ആശങ്ക വേണ്ട
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.48 അടിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. ട്രയൽ റെൺ നടത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്ന് വൈകീട്ടോടെ ഉണ്ടാകും.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടെ പെരിയാര്‍ തീരദേശവാസികള്‍ക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നല്കി. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടം ഒഴിയണമെന്നാണ് നിർദ്ദേശം. 2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല.നിലവിൽ ആശങ്ക വേണ്ടെന്ന് കളകട്ർ അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് വിവധ ജില്ലകളിൽ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകൾ തുറന്നു.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറുകള്‍-
എറണാകുളം -04841077 (7902200300, 7902200400)
ഇടുക്കി -048621077 (9061566111, 9383463036)
തൃശ്ശൂര്‍ -04871077, 2363424 (9447074424).
