നിപ; ഇടുക്കിയിലെ യുഡിഎഫ് ഹർത്താൽ 30ലേക്ക് മാറ്റി

Published On: 4 Jun 2018 4:00 PM GMT
നിപ; ഇടുക്കിയിലെ യുഡിഎഫ് ഹർത്താൽ 30ലേക്ക് മാറ്റി

തൊടുപുഴ: നിപ വൈറസ് ഭീതിയില്‍ ഇടുക്കി ജില്ലയിലെ യുഡിഎഫ് ഹര്‍ത്താല്‍ 30ലേക്ക് മാറ്റി. ഈ മാസം ഏഴിന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലാണ് 30 ലേക്ക് മാറ്റിയത്. നിപ വൈറസും മറ്റ് പകര്‍ച്ചവ്യാധികളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ചെയർമാൻ അഡ്വ. എസ് അശോകൻ, കൺവീനർ ടി എം സലീം എന്നിവർ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി, പരീക്ഷകള്‍, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, പത്തുചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി മേഖലയിലും എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, ഇന്ധനവില വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

Top Stories
Share it
Top