ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Published On: 11 Jun 2018 5:30 AM GMT
ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഇടുക്കി: ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നു. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഇവിടെ ഇന്നലെ മാത്രം പെയ്തത് 320 മില്ലിമീറ്റര്‍ മഴയാണ്.
കനത്ത മഴയില്‍ പെരിയാര്‍ നദി കര കവിഞ്ഞു. ദേവികുളം താലൂക്കില്‍ 126 മില്ലിമീറ്ററും ഇടുക്കിയില്‍ 110 മല്ലിമീറ്ററും തൊട്ടുപുഴയില്‍97 മില്ലിമീറ്റര്‍ മഴയും പെയ്തു. സംഭരണര ശേഷിയുടെ പരമാവധി എത്തിയതിനാല്‍ മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.

കനത്ത മഴയെതുടര്‍ന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നല്‍കും. വീട് നശിച്ചവര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉറപ്പാക്കും. കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 18,00 രൂപ വീതം നല്‍കാനും തീരുമാനമായി.

Top Stories
Share it
Top