ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ‘ഓറഞ്ച് അലർട്ടിന് 0.42 അടി മാത്രം

‌ഇടുക്കി: ‌ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ ജലനിരപ്പ് 2394.58 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടൻ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ‘ഓറഞ്ച് അലർട്ടിന് 0.42 അടി മാത്രം

‌ഇടുക്കി: ‌ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ ജലനിരപ്പ് 2394.58 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടൻ കെഎസ്ഇബി അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിക്കും. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.42 അടി മാത്രം മതി.

ജലനിരപ്പ് 2399 അടിയാകുമ്പോൾ അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം.

ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചു. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി.

വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞു. നിലവിൽ 18.20 എംഎം അളവിലാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ ലഭിക്കുന്നത്. ഇന്നലെ ഒരടി മാത്രമാണു വെള്ളം ഉയർന്നത്.

Read More >>