ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

ഇടുക്കി: കനത്ത മഴയില്‍ രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉരുള്‍പൊട്ടല്‍. ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ഇന്നു രാവിലെയാണ് സംഭവം. ആളപായം...

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

ഇടുക്കി: കനത്ത മഴയില്‍ രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉരുള്‍പൊട്ടല്‍. ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ഇന്നു രാവിലെയാണ് സംഭവം. ആളപായം ഇല്ല. ഹൈറേഞ്ച് മേഖലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്നുവിടാന്‍ സാധ്യത. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

അതിനിടെ, കനത്ത മഴയിൽ സംസ്ഥാനത്തെ ഒരേയൊരു ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കനത്ത നാശനഷ്ടം. ഇടമലക്കുടിയിലെ വിവിധ ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായാണ് പ്രാഥമിക വിവരം. വാർത്താ വിനിമയ സംവിധാനങ്ങൾ കുറവായതിനാൽ നാശനഷ്ടത്തിന്റെ തീവ്രത വ്യക്തമല്ല. വിവിധ കുടികളിൽ നിരവധി വീടുകൾ തകർന്നതായി ജില്ലാ ഭരണകുടത്തിന് വിവരം ലഭിച്ചു. വിടുക ഏക അദ്ധ്യപക സ്കൂളുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായി വിവരം. വൈദ്യുതി ബന്ധവും അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചതോടെ ഔദ്യോഗിക സ്ഥിതീകരണം നടത്താൻ കഴിയാത്തതും ഉദ്യോഗസ്ഥരെ വലയ്ക്കുന്നു.

Story by
Read More >>