വണ്ണപ്പുറം കൂട്ടകൊല: ഷിബുവില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടംബത്തെ കൂട്ടക്കൊല ചെയ്ത കേസിൽ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലായ ഷിബുവിൽ നിന്ന് പൊലീസിന് ലഭിച്ചത്...

വണ്ണപ്പുറം കൂട്ടകൊല: ഷിബുവില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടംബത്തെ കൂട്ടക്കൊല ചെയ്ത കേസിൽ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലായ ഷിബുവിൽ നിന്ന് പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. മന്ത്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോയിട്ടുള്ള കൃഷ്ണന്‍റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി കൃഷ്ണന്‍ പണം വാങ്ങിയതായും പൊലീസിന് വിവിരം ലഭിച്ചിട്ടുണ്ട്. റൈസ് പുള്ളര്‍ എന്ന മാന്ത്രിക തട്ടിപ്പിലും കൃഷ്ണന് പങ്കുണ്ടായിരുന്നതായി പൊലീസിന് സൂചനയുണ്ട്. ഷിബുവിന്‍റെ ഫോണ്‍ സംഭാഷണത്തിലെ കോടികളുടെ ഇടപാട് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

മന്ത്രവാദ കര്‍മങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരുമായി കൃഷ്ണന് ബന്ധമുള്ളതായി പൊലീസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കൃഷ്ണനുമായി അടുത്ത ബന്ധം ഷിബുവിന് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൃഷ്ണന്‍റെ കുടുംബത്തില്‍ വന്‍ തുക അടുത്തുതന്നെ വന്നുചേരുമെന്ന് സുശീല പറഞ്ഞതായി സഹോദരി ഓമന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രവാദ ക്രിയാ ബന്ധമുള്ള ആളുകളുമായി കൃഷ്ണന്‍ അടുത്ത ബന്ധം പുലര്‍ത്തിയരുന്നു. കേസില്‍‌ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Story by
Read More >>