വീട്ടുകാരെ പേടിച്ച് നാടുവിട്ട ​കമിതാക്കള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി 

തൊടുപുഴ: ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ...

വീട്ടുകാരെ പേടിച്ച് നാടുവിട്ട ​കമിതാക്കള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി 

തൊടുപുഴ: ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയും കുടുംബത്തേയും ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തുന്നതായി യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് തൊടുപുഴ ചെറുതോട്ടുംകര സ്വദേശി അമല്‍ അജയനും ചിലവ് സ്വദേശി ബീമാ നാസറും അമലിന്റെ പാലക്കാടുള്ള ബന്ധുവീട്ടില്‍ അഭയം തേടിയത്. ഇന്നലെ രാത്രിയായിരുന്നു ഇവരെ പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇടുക്കിയിലെ കരിമണ്ണൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയത്. മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ഇരുവരുടെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍വച്ച് യുവാവെഴുതിയ ഫെയ്സ്ബുക് പോസ്റ്റ് മുഖേനയാണ് സംഭവം പുറംലോകം അറിയിക്കുന്നത്. തനിക്കു വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതില്‍ ആരോപിക്കുന്നു. പെൺകുട്ടിക്കു വീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്കാതെയാണു വീടുവിട്ടിറങ്ങിയതെന്നും തന്റെ വീട് ഗുണ്ടകൾ വളഞ്ഞുവെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പൊലീസിനെ സ്വാധീനിക്കാൻ ശ്രമമുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു. ഫോണിലൂടെ വധഭീഷണി സന്ദേശം കിട്ടിയതായി യുവാവിന്റെ സുഹൃത്തുക്കളും ആരോപിച്ചു.

Story by
Read More >>