ഇടുക്കിയില്‍ ജലനിരപ്പ് 2396.36 അടി

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന മാത്രം. ഇന്നലത്തെ ജലനിരപ്പ് 2396.28 അടി. ഇന്നലെ വൈകിട്ടു വരെയുള്ള...

ഇടുക്കിയില്‍ ജലനിരപ്പ് 2396.36 അടി

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന മാത്രം. ഇന്നലത്തെ ജലനിരപ്പ് 2396.28 അടി. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ജലനിരപ്പു കൂടിയത് 0.1 അടി മാത്രം. കഴിഞ്ഞവര്‍ഷം ഇതേദിവസം 2321.38 അടിയായിരുന്നു. വൈദ്യുതോല്‍പാദനത്തിന് ഉതകുന്ന 423.78 മില്യണ്‍ ക്യുബിക് അടി വെള്ളം ഇന്നലെ ഒഴുകിയെത്തിയെന്നു കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

അതേസമയം, ഇന്നു ഉച്ചയ്ക്കു ഒരു മണിക്കു ലഭിച്ച കണക്കനുസരിച്ച് ജലനിരപ്പ് 2396.36 അടിയായി ഉയര്‍ന്നു. ഇന്നലെ രാത്രി 10ന് 2396.30 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. 3.6 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.

അതിനിടെ മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്‍പാദനം ഇന്നലെയും പൂര്‍ണതോതില്‍ നടന്നു. 15.124 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ ഉല്‍പാദിപ്പിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ ഇനിയും ഒരാഴ്ചയെങ്കിലും എടുത്തേക്കും. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട ആവശ്യവും വരില്ലെന്ന് അധികൃതര്‍ പറയുന്നു. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോള്‍ ഉള്ളത്.

Story by
Next Story
Read More >>