അന്ത്യോദയ ട്രെയിൻ തിരൂരിൽ നിർത്തിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന്

Published On: 2018-07-04T19:45:00+05:30
അന്ത്യോദയ ട്രെയിൻ തിരൂരിൽ നിർത്തിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന്

മലപ്പുറം: ആലപ്പുഴയിലും കാസർകോട്ടും സ്റ്റോപ്പ്‌ അനുവദിച്ച അന്ത്യോദയ എക്സ്പ്രസ്സ്‌ ട്രെയിനിനു തിരൂരിൽ ഉടൻ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉടൻ അന്ത്യോദയക്ക് സ്റ്റോപ്പ്‌ അനുവദിച്ചില്ലെങ്കിൽ ജൂലൈ 15മുതൽ സത്യാഗ്രഹ സമരവും ആഗസ്ത് 1മുതൽ അനിശ്ചിത കാല നിരാഹാരം അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്കും നീങ്ങുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജനപ്രതിനിധികൾ അടക്കം മുഴുവൻ ആളുകളുടെയും പിന്തുണ സമരത്തിന് ആവശ്യമാണ്. റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ KPO റഹ്മത്തുള്ള, വൈസ് ചെയർമാൻ മഹമൂദ് മംഗലം, ജോയിന്റ് കൺവീനർ ലത്തീഫ് പാലേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Top Stories
Share it
Top