ഇടുക്കിയിൽ നി‍ർത്തിയിട്ടിരുന്ന വാഹനം കത്തി ഒരാൾ മരിച്ചു

Published On: 11 Jun 2018 3:30 PM GMT
ഇടുക്കിയിൽ നി‍ർത്തിയിട്ടിരുന്ന വാഹനം കത്തി ഒരാൾ മരിച്ചു

ഇടുക്കി: നിർത്തിയിട്ടിരുന്ന ഇൻവേഡർ ജീപ്പ് കത്തി ഒരാൾ മരിച്ചു. പൊൻമുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറോടെ വെള്ളത്തുവൽ - കൊന്നത്തടി റോഡിൽ കാക്കാ സിറ്റിക്ക് സമീപം റോഡിലായിരുന്നു സംഭവം.

റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം സ്ഫോടന ശബ്ദത്തോടെ തീ കത്തിപ്പടരുകയായിരുന്നു.ശബ്ദം കേട്ട് സമീപത്ത് ഉണ്ടായിരൂന്ന കടയിൽ നിന്നും ആളുകളെത്തുമ്പോഴേക്കും വാഹനം പൂർണമായും തീയിൽ ആളിക്കത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏലത്തോട്ടമുടമയായ ഇയാൾക്ക് പൊൻമുടിയിലും, അഞ്ചാംമൈലിലും കൃഷിത്തോട്ടങ്ങളുണ്ട്. ജനറേറ്റർ പ്രവർത്തിപ്പിക്കന്ന ആവശ്യത്തിലേക്കായി വാഹനത്തിൽ പെട്രോൾ കരുതിയിരുന്നതായിട്ട് സൂചനയുണ്ട്. ഏതെങ്കിലും കാരണവശാൽ തീ പടർന്നതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വെള്ളത്തൂവൽ പോലീസെത്തി വിദഗ്ദ പരിശോധനയ്ക്കായി വാഹനം സൂക്ഷിച്ചിരിയ്ക്കകയാണ്. ഭാര്യ ആഷ പൊൻമുടി കദളിക്കാട്ടിൽ കുടുംബാഗമാണ്. മക്കൾ: അമൽ, ജോസഫ്.

Top Stories
Share it
Top