ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പുറപ്പെട്ടു

Published On: 3 Aug 2018 5:15 AM GMT
ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പുറപ്പെട്ടു

കൊച്ചി: ലൈം​ഗീക പീഡനപരാതി നിലനിൽക്കുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കൊച്ചിയിൽ നിന്നും പുറപ്പെട്ടു. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ആറം​ഗ സംഘമാണ് ഡൽഹിക്ക് തിരിച്ചത്. ഇവിടെ നിന്നാണ് സംഘം ജലന്ധറിലേക്ക് പോകുക. രണ്ടുദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.

ഡല്‍ഹിയിലെത്തിയ ശേഷം, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കന്യാസ്ത്രീ തന്റെ ഭർത്താവിനോട് അടുപ്പം പുലര്‍ത്തിയെന്നായിരുന്നു ഭാര്യ പരാതി നല്‍കിയിരുന്നത്.

കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ കന്യാസ്ത്രീ ഇദ്ദേഹത്തിനും പരാതി നല്‍കിയിരുന്നു. കൂടാതെ ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം എടുത്തേക്കും. തുടർന്ന് ജലന്ധറിലേക്ക് പോകുന്ന അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കിലിനെ ചോദ്യം ചെയ്യുക.

Top Stories
Share it
Top