എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവർ ​ഗവാസ്കറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എഡിജിപിയുടെ മകൾക്കു...

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവർ ​ഗവാസ്കറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എഡിജിപിയുടെ മകൾക്കു പ്രത്യേക പരിഗണന നൽകാനാവില്ല. ഇവർക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച കോടതി പരിഗണിക്കും.

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് സുദേഷ് കുമാറിന്റെ മകൾ സ്നി​ഗ്ദ കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഔദ്യോഗിക വാഹനം ഓടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ഗവാസ്കറോടു ജൂൺ 13ന് സുദേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ ഗവാസ്കർ തന്നെ വാഹനവുമായി എത്തുകയായിരുന്നു. ഈ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തർക്കത്തിന് ഇടയാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു. മാത്രമല്ല, ഗവാസ്കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

സംഭവ ദിവസം മ്യൂസിയം ഭാഗത്തു തങ്ങളെ ഇറക്കിയശേഷം സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കൊള്ളാൻ ഗവാസ്കറിനോടു പറഞ്ഞിരുന്നു. എന്നാൽ വ്യായാമം കഴിഞ്ഞു മടങ്ങിവന്നപ്പോഴും ഗവാസ്കർ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടു മടങ്ങിപ്പോയില്ലെന്നു ചോദിച്ചപ്പോൾ ഗവാസ്കർ ക്ഷോഭിച്ചു സംസാരിച്ചു. ഗവാസ്കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. ജാതിപ്പോരു വിളിച്ചു തന്നെ അപമാനിച്ചെന്നും ഹർജിയിൽ പറയുന്നു.

Read More >>