പണ്ഡിതനും പള്ളിക്കര സംയുക്ത ഖാസിയുമായ പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: ഇസ്ലാമിക പണ്ഡിതനും പള്ളിക്കര സംയുക്ത ഖാസിയുമായ പൈവളിക പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (69)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച...

പണ്ഡിതനും പള്ളിക്കര സംയുക്ത ഖാസിയുമായ പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: ഇസ്ലാമിക പണ്ഡിതനും പള്ളിക്കര സംയുക്ത ഖാസിയുമായ പൈവളിക പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (69)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം..കര്‍മ ശാസ്ത്രത്തില്‍ പേരുകേട്ട പണ്ഡിതനായിരുന്നു.

1910 ലായിരുന്ന പൈവെളിഗെ പയ്യക്കിയിലെ ദര്‍സ് സ്ഥാപിച്ചത്. അബ്ദുല്ല മുസ്ലിയാരുടെ വിയോഗ ശേഷം 40 വര്‍ഷമായി പയ്യക്കിയിലെ ദര്‍സ് നടത്തി വരികയായിരുന്നു. പയ്യക്കി ഇസ്ലാമിക് അക്കാദമിയുടെ ചെയര്‍മാനായിരുന്നു. പൈവാളിക വലിയ ജുമാമസ്ജിദില്‍ ദീര്‍ഘ കാലം മുദിരീസായിരുന്നു. സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും, പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പലുമായിരുന്നു.

നാലുവര്‍ഷം മുമ്പാണ് പള്ളിക്കര ജമാഅത്ത് സംയുക്ത ഖാസിയായി ചുമതലയേറ്റത്.ഖബറടക്കംവൈകിട്ട് നാലിന് പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പരിസരത്ത് നടക്കും.പരേതയായ ആഇശയാണ് മാതാവ്. ഭാര്യ: നബീസ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി, ബഷാര്‍, റഷീദ, മുഫീദ. മരുമക്കള്‍: മജീദ് ദാരിമി, ആയിഷ, ഫായിസ്, ഉമ്മുല്‍ ഹൈര്‍, സബീന. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ ഫൈസി.

Read More >>